തെഹ്‌റാൻ: ദക്ഷിണ ഇറാനിലെ മിനാബിൽ പ്രൈമറി സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ക്രൂരമായ ആക്രമണത്തിന് ശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി വ്യക്തമാക്കി.
പട്ടാപകൽ നടന്ന ആക്രമണത്തിൽ നിരപരാധികളായ 57 കുട്ടികളാണ് കൊല്ലപ്പെട്ടത്. തകർന്ന സ്കൂളിൻ്റെ ചിത്രം എക്സിലൂടെ പങ്കുവെച്ചുകൊണ്ടാണ് അരാഗച്ചി ഇറാന്‍റെ നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാൻ്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് സംയുക്ത ആക്രമണമാണ് നടത്തുന്നത്. ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിലെ സർവ്വകലാശാല പരിസരത്തും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകൾ പതിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയുടെ വസതിക്ക് സമീപവും സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഇറാൻ്റെ നീക്കങ്ങളെ തടയാൻ ലക്ഷ്യമിട്ടുള്ള 'മുൻകരുതൽ ആക്രമണമാണ്' തങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രതികരിച്ചു.
എന്നാൽ, ജനവാസ കേന്ദ്രങ്ങളെയും വിദ്യാലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണം മേഖലയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വാർത്താ ഏജൻസിയായ ഇർനയാണ് മിനാബിലെ സ്കൂൾ ആക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.
Attack on girls' school; Iran's foreign minister says retaliation is certain

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.