ഇറാനെതിരെ അമേരിക്കയും ആക്രമണം തുടങ്ങിയതിന് പിന്നാലെ ഇന്ധന വില കുതിച്ചുയര്‍ന്നു. ഏഷ്യന്‍ വിപണികളും തകർച്ച നേരിടുകയാണ്. ലോകത്തെ 20 ശതമാനം എണ്ണ ടാങ്കര്‍ നീക്കമുള്ള ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കം എണ്ണ വിലയക്ക് വാൻ തിരിച്ചടിയായി. ലോകത്തെ ഒൻപതാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാന്‍. പ്രതിദിനം ഏകദേശം 3.3 ദശലക്ഷം ബാരല്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
എണ്ണവില രണ്ട് ശതമാനത്തിലധികം ഇപ്പോൾ ഉയർന്നുകഴിഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തെ ഉയര്‍ന്ന വിലയാണിത്. ജനുവരി മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.
ഇറാന്‍ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതിയോളം കയറ്റുമതി ചെയ്യുന്നുണ്ട്. ബാക്കിയുള്ളത് ആഭ്യന്തര ഉപഭോഗത്തിനായി മാറ്റിവെക്കുന്നു. ആഗോള എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും കൊണ്ടുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.
എണ്ണവില കുതിച്ചുയരുന്നു #CRUDE_OIL_PRICE
on
ജൂൺ 23, 2025

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.