ഇന്നത്തെ സ്വര്‍ണവില #gold_rate
By
Editor
on
ജൂലൈ 28, 2025
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 73,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 9160 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്ത മാസം വിവാഹ സീസൺ ആരംഭിക്കുന്നതോടെ വില ഉയരാനാണ് സാധ്യത.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.