തൊട്ടാൽ പൊള്ളും സ്വർണവില; പവന് 480 രൂപ കൂടി #GOLD_RATE


കൊച്ചി: സംസ്ഥാനത്ത് സ്വർണം ഇനി തൊട്ടാൽ പൊള്ളും. പവന് 480 രൂപ കൂടി, ഇന്ന് 73,360 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. 72,880 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്നലെ നേരിയ വർധന മാത്രമാണ് രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് 80 രൂപ മാത്രമായിരുന്നു പവന് കൂടിയത്. തുടർന്നാണ് ഇന്ന വിലയിൽ വലിയ വർധനയുണ്ടായത്. ഗ്രാമിന് 60 രൂപ കൂടി 9,170 രൂപയായി.

അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 78,000ത്തിലധികം രൂപ നൽകേണ്ടി വരും. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0