കുതികുതിച്ച് സ്വർണവില; പവന് 800 രൂപ വർധിച്ചു #Gold_Rate

 
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് പവന് 800 രൂപയാണ് കൂടിയത്. ഇതോടെ വില വീണ്ടും 74,000ത്തിലെത്തി. 74,520 രൂപയാണ് ഇന്ന് പവന്റെ വില. ​ഗ്രാമിന് 100 രൂപ കൂടി വില 9,315 ആയി. ഇന്നലെ 73,720 രൂപയായിരുന്നു പവന്റെ വില. രണ്ട് ദിവസത്തിനിടെ 620 രൂപ കുറഞ്ഞതിനു ശേഷമാണ് ഇന്ന് 800 രൂപ കൂടിയത്.

മുമ്പ് പവൻവില 75,000 കടന്നിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞ് 74,000ത്തിലെത്തി. ജൂലൈ 23ന് പവൻ വില 75,000ലെത്തിയിരുന്നു. തുടർന്ന് ആ​ഗസ്ത് 6ന് 75,000 കടന്ന പവൻവില ആറ് ദിവസം ഉയർന്നുനിന്ന ശേഷമാണ് കുറഞ്ഞത്.

അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 80,000 രൂപയോളം നൽകേണ്ടി വരും. 24 കാരറ്റിന് പവന് 81,296 രൂപയും ​ഗ്രാമിന് 10,162 രൂപയുമാണ് വില. 18 കാരറ്റിന് പവന് 60,971 രൂപയും ​ഗ്രാമിന് 7,621 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. ​തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു.




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0