സ്വർണ വിലയിൽ സർവകാല റെക്കോർഡ് #gold_rate

 
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ഇന്ന് സർവകാല റെക്കോർഡിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്ന് പവന് 160 രൂപ കൂടി 75,200 രൂപയായി. ഇന്നലെ 75,040 രൂപയിലായിരുന്നു സ്വർണവ്യാപാരം നടന്നത്. മൂന്ന് ദിവസമായി പവൻ വില 75,000ത്തിനു മുകളിലാണ്.

​ഗ്രാമിന് 20 രൂപ കൂടി വില 9,400 ആയി. ഇത് രണ്ടാം തവണയാണ് സ്വർണവില 75,000 കടക്കുന്നത്. ജൂലൈ 23നും പവൻ വില 75,040ലെത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് പവൻ വില ഇത്രയും ഉയരത്തിലെത്തുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0