സ്വർ‌ണവിലയിൽ വീണ്ടും വർധന #gold_rate



കൊച്ചി: നാല് ദിവസങ്ങൾക്കു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 480 രൂപ വർധിച്ചു. ഇതോടെ വില 73,680 ആയി. ​ഗ്രാമിന് 60 രൂപ വർധിച്ച് 9,210 ആയി. തുടർച്ചയായ നാല് ദിവസത്തിനു ശേഷമാണ് സ്വർണവില വീണ്ടും ഉയരുന്നത്. 73,200 രൂപയിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നത്. പവൻവില കൂടിയെങ്കിലും 73,000ൽ തന്നെ നിൽക്കുകയാണ്. ഈ മാസം 23ന് പവൻ വില സർവകാല റെക്കോർഡായ 75,040ലെത്തിയിരുന്നു. ശേഷം 3 ദിവസം തുടർച്ചയായി വില ഇടിഞ്ഞു. 1840 രൂപയാണ് നാല് ദിവസം കൊണ്ട് പവന് കുറഞ്ഞത്.അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 79,000 രൂപയോളം നൽകേണ്ടി വരും. 

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 127 രൂപയും കിലോ​ഗ്രാമിന് 1,27,000 രൂപയുമാണ് വില.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0