കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 74,000ത്തിൽ നിന്ന് 73,000ത്തിലേക്ക് വീണു. 73,440 രൂപയാണ് ഇന്ന് ഒരു പവന്റെ വില. 73,880 രൂപയിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് വില 9,180 ആയി. രണ്ട് ദിവസത്തിനിടെ 760 രൂപയാണ് പവന് കുറഞ്ഞത്.
മുമ്പ് പവൻവില 75,000 കടന്നിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞ് 74,000ത്തിലെത്തി. ജൂലൈ 23ന് പവൻ വില 75,000ലെത്തിയിരുന്നു. തുടർന്ന് ആഗസ്ത് 6ന് 75,000 കടന്ന പവൻവില ആറ് ദിവസം ഉയർന്നുനിന്ന ശേഷമാണ് കുറഞ്ഞത്.