ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 07 ഡിസംബർ 2025 | #NewsHeadlines

• ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. അവധി ദിവസമായ ഇന്നലെ 80, 764 അയ്യപ്പന്മാരാണ് സുഖദർശനം നേടി മലയിറങ്ങി. ഇതുവരെ ശബരിമലയിൽ 18 ലക്ഷം തീര്‍ഥാടകരാണ് ശബരിമലയില്‍ സുഖദര്‍ശനം നടത്തിയത്.

• ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി ഇന്നും നേരിടാൻ സാധ്യത. നൂറിലധികം ആഭ്യന്തര സർവീസുകൾ റദ്ദാക്കുമെന്നാണ് സൂചന. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ ഇൻഡിഗോക്ക് ഇന്നലെ വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു.

• കൊല്ലത്ത് ബോട്ടുകള്‍ക്ക് തീപിടിച്ച് വൻനാശനഷ്ടം. പത്തോളം ബോട്ടുകൾളാണ് കത്തി നശിച്ചത്. കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. കൊല്ലം കുരീപ്പുഴ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം.

• സംസ്ഥാന സർക്കാരിന്റെ ‘ഡിജി കേരളം’പദ്ധതിയ്ക്ക് ദേശീയ അംഗീകാരം, പദ്ധതിയിലൂടെ ഭരണ സംവിധാനങ്ങൾ ഡിജിറ്റൽ വത്ക്കരിക്കുന്നതിലും, പൗരന്മാർക്ക് കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാനും കഴിഞ്ഞു.

• രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ‌യ്‌ക്കെതിരായ ബലാല്‍സംഗക്കേസിലെ അതിജീവിതയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

• വനിതാ ബി എൽ ഒയെ ഭീഷണിപ്പെടുത്തി എസ് ഐ ആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയതായി പരാതി. കാസർകോട് ഉപ്പളയിലാണ് സംഭവം. പരാതിയെ തുടർന്ന് ബിജെപി പ്രവർത്തകനായ ഉപ്പള മണിമുണ്ട സ്വദേശി അമിതിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

• ഗോവയിൽ നിശാക്ലബ്ബിൽ വൻ തീപിടിത്തം. വിനോദസഞ്ചാരികളടക്കം 23 പേർ തീപിടിത്തത്തിൽ മരിച്ചു. വടക്കൻ ​ഗോവയിലെ അൻപോറയിലുള്ള ക്ലബ്ബിൽ ഇന്നലെ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.

• രാഷ്‌ട്രീയാവേശം അലയടിച്ചുയർന്ന തദ്ദേശാരവം ഫിനിഷിങ്‌ പോയിന്റിലേക്ക്‌. ഏഴു ജില്ലകളിലെ പ്രചാരണത്തിന്‌ ഞായറാഴ്‌ച കലാശക്കൊട്ട്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ്‌ ഞായർ വൈകിട്ട്‌ ആറിന്‌ അവസാനിക്കുക. ചൊവ്വാഴ്‌ച 1.32 കോടി വോട്ടർമാർ വിധിയെഴുതും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0