• ലൈംഗിക പീഡനക്കേസിൽ ഒളിവില്‍ കഴിയുന്ന കോൺഗ്രസ് എം എൽ എ രാഹുല്‍
മാങ്കൂട്ടത്തില്‍ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍
ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
• കൊല്ലത്ത് ദേശീയ പാത ഇടിഞ്ഞ് താഴ്ന്നു. മൈലക്കാട് പാലത്തിന്റെ അപ്റോച്ച്
റോഡിൽ ഗർത്തം രൂപം കൊണ്ടു. സർവ്വീസ് റോഡും ഇടിഞ്ഞ് താഴ്ന്നു. സ്കൂൾ ബസ്
ഉൾപ്പെടെ നാലുവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത അതോറിട്ടിയോട് വിശദീകരണം തേടി.
• യാത്രക്കാരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് വിവിധ ട്രെയിനുകളിൽ ഓരോ സ്ലീപ്പർ കോച്ച് വീതം താൽക്കാലികമായി വർധിപ്പിച്ചു.
• ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍
തീരുമാനമെടുത്തില്ലെങ്കില്‍ കോടതി നേരിട്ട് നിയമനം നടത്തുമെന്ന് കേരള
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.
• രാജ്യത്ത് ഒരു വര്‍ഷത്തിനകം ടോള്‍ പ്ലാസകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര
ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരം പൂർണമായി പരിഷ്കരിച്ച രീതി
എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനം നിലവിൽ
വരുമെന്നും ഇത് ഹൈവേ ഉപയോക്താക്കൾക്ക് സുഗമമായ ഗതാഗത അനുഭവം
ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
• അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവറിൽ പുകവലിക്കുന്നത് ചിത്രീകരിച്ചതിനെ
ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. രചയിതാവ് പുകവലി
പ്രോത്സാഹിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ
ബെഞ്ച്, പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്യുന്നവർക്ക് മാത്രമായി
പുസ്തകം കാണുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും
കൂട്ടിച്ചേർത്തു.
• 2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.48 ടീമുകളെ A മുതൽ L വരെ
നീളുന്ന 12 ഗ്രൂപ്പുകളിലായി നിരത്തിക്കഴിഞ്ഞു. ലോക ചാമ്പ്യന്മാരായ
അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ജർമനി തുടങ്ങിയ വന്പന്മാർക്കെല്ലാം ആദ്യ
റൗണ്ടിൽ കാര്യമായ വെല്ലുവിളികളില്ല.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.