Chapparappadavu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Chapparappadavu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

#HELP_ISHAN_MON : ഇഷാൻ മോന് വേണം നമ്മളുടെ കൈത്താങ്ങ്.. ഈ കുഞ്ഞിന്റെ പുഞ്ചിരി നിലനിർത്താൻ പ്രിയ വായനക്കാർ ദയവായി സഹായിക്കൂ...

കണ്ണൂർ : ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗരയിൽ താമസിക്കുന്ന ഷിജിന - വിപിൻ ദമ്പതികളുടെ മകൻ ഒൻപത് മാസം മാത്രം പ്രായമുള്ള ഇഷാൻ മോൻ ഹൃദയ - ശ്വാസകോശ സംബദ്ധമായ അസുഖങ്ങളുമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തിര ശാസ്ത്രക്രീയക്കും തുടർ ചികിത്സക്കുമായി ഭീമമായ തുകയാണ് ആവശ്യം. നിർദ്ധനരായ മാതാപിതാക്കൾക്ക് ചികിത്സകാവശ്യമായ തുക കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് കുഞ്ഞിനെ സഹായിക്കുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. ഇതിനായി രക്ഷാധികാരികളായി ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ,  മംഗര സെന്റ് തോമസ് ചർച്ച് വികാരി ഫാദർ മാത്യു T, ടി.പ്രഭാകരൻ, മംഗര സെന്റ് തോമസ് സ്കൂൾ HM സിസ്റ്റർ സുപ്രിയ, CK പുരുഷോത്തമൻ, മാർട്ടിൻ മാത്യു, ടി.ദേവദാസ്, K V ലീലാവതി എന്നിവരും, പഞ്ചായത്ത് മെമ്പർ പി.പി വീനീത ചെയർമാനായും , എ. പ്രണവ് കൺവീനറുമായി ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു.

കേരള ഗ്രാമീണ ബാങ്ക് ചപ്പാരപ്പടവ് ശാഖയിൽ ഇഷാൻ ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിൽ അകൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇനിയും 5 ലക്ഷത്തിലേറെ രൂപ ആവശ്യമുണ്ട്. നമ്മുടെ ഒരു ചെറിയ സംഭാവന പോലും ഈ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ വലിയ സഹായമായിരിക്കും അതിനാൽ പ്രിയ വായനക്കാർ ദയവായി കഴിവിന്റെ പരമാവധി സഹായിക്കുകയും ഷെയർ ചെയ്യുകയും വേണമെന്ന് അഭ്യർത്ഥിക്കുന്നു.

പണം നൽകി സഹായിക്കുവാനുള്ള ബാങ്ക് വിവരങ്ങൾ.

ഇഷാൻ ചികിത്സാ സഹായ കമ്മിറ്റി.

ബാങ്ക് : കേരള ഗ്രാമീണ ബാങ്ക്
ബ്രാഞ്ച് : ചപ്പാരപടവ്
അകൗണ്ട് നമ്പർ : 40447101062830
IFSCode : KLGB0040447

Google Pay / Phone Pay : +91 9497 433 992 
Google Pay/ Phone Pay Name : Vineethabhi Akash

കമ്മിറ്റി ചെയർമാൻ : വിനീത പിപി (വാർഡ് മെമ്പർ, ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത്) 9497 433 992 (Google Pay)
കൺവീനർ : പ്രണവ് എ 9961 655 453

ഔപചാരിക വിവരങ്ങൾ അറിയുവാനും ധന സഹായം കൈമാറാനും ഒരു ഓഫിഷ്യൽ വെബ്‌സൈറ്റ് കൂടി ചികിത്സാ കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്, വിലാസം : https://helpishan.mangara.in


കൂവേരി തളിപ്പറമ്പ് റോഡില്‍ മണ്ണിടിഞ്ഞ് അപകട സാധ്യതയില്‍ മരം, യാത്രക്കാര്‍ക്ക് ഭീഷണി.

 

 


തളിപ്പറമ്പ് : കാട്ടമ്പള്ളി - ചപ്പാരപ്പടവ് - തടിക്കടവ് തീരദേശ പാതയില്‍ കൂവേരി വള്ളിക്കടവിന് സമീപം കനത്ത മഴയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. നിരവധി ബസ് റൂട്ടുകളും യാത്രക്കാരും സഞ്ചരിക്കുന്ന പാതയില്‍ അപകട സാധ്യതയില്‍ നിക്കുന്ന മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് മണ്‍ തിട്ടയുടെ ഒരു ഭാഗം റോഡിലേക്ക് പതിച്ചത്. അതോടൊപ്പം മുകള്‍ ഭാഗത്തുള്ള മരത്തിന്‍റെ വേരുകള്‍ വെളിയില്‍ വന്ന നിലയിലാണ്.

 


റോഡില്‍ കൂടി ദിവസവും അനവധി വാഹനങ്ങള്‍ കടന്നുപോകുന്നത് കൂടാതെ മരം കടപുഴകി വീണാല്‍ ശിഖരങ്ങള്‍ ഉടക്കുന്ന രീതിയില്‍ കെഎസ്ഈബി -യുടെ വൈദ്യുതി ലൈനും കടന്നു പോകുന്നുണ്ട്. ഇതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മരം മുറിച്ചു മാറ്റി അപകട സാധ്യത ഇല്ലാതാക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം.

കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും കര്‍ഷക സംഘം നേതാവുമായിരുന്ന തളിപ്പറമ്പ് പടപ്പേങ്ങാടെ കെ വി നാരായണന്‍ അന്തരിച്ചു.

ചപ്പാരപ്പടവ് :  ചപ്പാരപ്പടവ് മേഖലയില്‍ കമ്മ്യൂണിസ്റ്റ്, കര്‍ഷക പ്രസ്ഥാനങ്ങളെ കെട്ടിപ്പടുക്കുന്നതില്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും കര്‍ഷക സംഘം നേതാവുമായിരുന്ന പടപ്പേങ്ങാടെ കല്ലാ വീട്ടില്‍ നാരായണന്‍ (79) അന്തരിച്ചു. സിപിഐ എം അവിഭക്ത ചപ്പാരപ്പടവ് ലോക്കല്‍ കമ്മിറ്റിയംഗം, ദീര്‍ഘകാലം കര്‍ഷക സംഘം ഏരിയാ കമ്മിറ്റിയംഗം, കരിങ്കല്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റിയംഗം, ചപ്പാരപ്പടവ് ഡിവിഷന്‍ സെക്രട്ടറി, ചപ്പാരപ്പടവ് പഞ്ചായത്ത് കരിങ്കല്‍ തൊഴിലാളി വ്യവസായ സഹകരണ സംഘം പ്രഥമ പ്രസിഡന്റ്, 1979- 84 കാലയളവില്‍ ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണ സമിതിയംഗം, ചപ്പാരപ്പടവ് പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റി ഡയരക്ട് ബോര്‍ഡ് അംഗം ,സീനിയർ സിറ്റിസൺ പടപ്പേങ്ങാട് യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സമീപ കാലം വരെ ചപ്പാരപ്പടവ് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. നിലവില്‍ സിപിഐ എം പടപ്പേങ്ങാട് ബ്രാഞ്ചംഗമാണ് ഭാര്യ: പുളുക്കൂല്‍ ജാനകി. മക്കള്‍: പി രവീന്ദ്രന്‍ (സിപിഐ എം ആലക്കോട് ഏരിയാ കമ്മിറ്റിയംഗം, കര്‍ഷക സംഘം ആലക്കോട് ഏരിയാ സെക്രട്ടറി), പ്രേമലത, സുരേഷ്, (സിപിഐ എം ചപ്പാരപ്പടവ് ലോക്കല്‍ കമ്മിറ്റിയംഗം, റ്റോഡി സഹകരണ സംഘം ജീവനക്കാരന്‍), ഹരിദാസ് (സിപിഐ എം പടപ്പേങ്ങാട് ബ്രാഞ്ച് സെക്രട്ടറി, റബ്കോ ജീവനക്കാരന്‍). മരുമക്കള്‍: പി വി ഷൈലജ (തടിക്കടവ് സര്‍വ്വീസ് സഹകരണ ബാങ്ക്), കെ വി മോഹനന്‍ (നരിക്കോട്), സുകന്യ (കൂനം), കെ വി ഷീന (മഴൂര്‍). സഹോദരങ്ങള്‍: ലക്ഷ്മി (കാഞ്ഞിരങ്ങാട്), യശോദ, കമലാക്ഷി (ഇരുവരും പടപ്പേങ്ങാട്).

മംഗരയിലെ SSLC / +2 വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു.

തളിപ്പറമ്പ : കഴിഞ്ഞ SSLC , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ചപ്പാരപ്പടവ് മംഗരയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളെ അനുമോദിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പി പ്രേമലത ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് 8 -ആം വാർഡ് മെമ്പർ ശ്രീമതി. പിപി വിനീത സമ്മാനദാനം നടത്തി.
സ്പാർക്ക് സ്പോർട്സ് ആന്റ് ആർട്‌സ് ക്ലബ്ബ്, DYFI മംഗര, പെരുവണ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ക്ലബ്ബ് പ്രവർത്തകരായ പ്രശോഭ് ടിപി ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രണവ് കെ, നിതിൻ ടി, മുതിർന്ന നേതാവ് കുഞ്ഞിക്കോരൻ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0