കൂവേരി തളിപ്പറമ്പ് റോഡില്‍ മണ്ണിടിഞ്ഞ് അപകട സാധ്യതയില്‍ മരം, യാത്രക്കാര്‍ക്ക് ഭീഷണി.

 

 


തളിപ്പറമ്പ് : കാട്ടമ്പള്ളി - ചപ്പാരപ്പടവ് - തടിക്കടവ് തീരദേശ പാതയില്‍ കൂവേരി വള്ളിക്കടവിന് സമീപം കനത്ത മഴയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. നിരവധി ബസ് റൂട്ടുകളും യാത്രക്കാരും സഞ്ചരിക്കുന്ന പാതയില്‍ അപകട സാധ്യതയില്‍ നിക്കുന്ന മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് മണ്‍ തിട്ടയുടെ ഒരു ഭാഗം റോഡിലേക്ക് പതിച്ചത്. അതോടൊപ്പം മുകള്‍ ഭാഗത്തുള്ള മരത്തിന്‍റെ വേരുകള്‍ വെളിയില്‍ വന്ന നിലയിലാണ്.

 


റോഡില്‍ കൂടി ദിവസവും അനവധി വാഹനങ്ങള്‍ കടന്നുപോകുന്നത് കൂടാതെ മരം കടപുഴകി വീണാല്‍ ശിഖരങ്ങള്‍ ഉടക്കുന്ന രീതിയില്‍ കെഎസ്ഈബി -യുടെ വൈദ്യുതി ലൈനും കടന്നു പോകുന്നുണ്ട്. ഇതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മരം മുറിച്ചു മാറ്റി അപകട സാധ്യത ഇല്ലാതാക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0