കണ്ണൂർ : ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗരയിൽ താമസിക്കുന്ന ഷിജിന - വിപിൻ ദമ്പതികളുടെ മകൻ ഒൻപത് മാസം മാത്രം പ്രായമുള്ള ഇഷാൻ മോൻ ഹൃദയ - ശ്വാസകോശ സംബദ്ധമായ അസുഖങ്ങളുമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തിര ശാസ്ത്രക്രീയക്കും തുടർ ചികിത്സക്കുമായി ഭീമമായ തുകയാണ് ആവശ്യം. നിർദ്ധനരായ മാതാപിതാക്കൾക്ക് ചികിത്സകാവശ്യമായ തുക കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് കുഞ്ഞിനെ സഹായിക്കുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. ഇതിനായി രക്ഷാധികാരികളായി ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ, മംഗര സെന്റ് തോമസ് ചർച്ച് വികാരി ഫാദർ മാത്യു T, ടി.പ്രഭാകരൻ, മംഗര സെന്റ് തോമസ് സ്കൂൾ HM സിസ്റ്റർ സുപ്രിയ, CK പുരുഷോത്തമൻ, മാർട്ടിൻ മാത്യു, ടി.ദേവദാസ്, K V ലീലാവതി എന്നിവരും, പഞ്ചായത്ത് മെമ്പർ പി.പി വീനീത ചെയർമാനായും , എ. പ്രണവ് കൺവീനറുമായി ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു.
കേരള ഗ്രാമീണ ബാങ്ക് ചപ്പാരപ്പടവ് ശാഖയിൽ ഇഷാൻ ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിൽ അകൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇനിയും 5 ലക്ഷത്തിലേറെ രൂപ ആവശ്യമുണ്ട്. നമ്മുടെ ഒരു ചെറിയ സംഭാവന പോലും ഈ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ വലിയ സഹായമായിരിക്കും അതിനാൽ പ്രിയ വായനക്കാർ ദയവായി കഴിവിന്റെ പരമാവധി സഹായിക്കുകയും ഷെയർ ചെയ്യുകയും വേണമെന്ന് അഭ്യർത്ഥിക്കുന്നു.
പണം നൽകി സഹായിക്കുവാനുള്ള ബാങ്ക് വിവരങ്ങൾ.
ഇഷാൻ ചികിത്സാ സഹായ കമ്മിറ്റി.
ബാങ്ക് : കേരള ഗ്രാമീണ ബാങ്ക്
ബ്രാഞ്ച് : ചപ്പാരപടവ്
അകൗണ്ട് നമ്പർ : 40447101062830
IFSCode : KLGB0040447
Google Pay / Phone Pay : +91 9497 433 992
Google Pay/ Phone Pay Name : Vineethabhi Akash
കമ്മിറ്റി ചെയർമാൻ : വിനീത പിപി (വാർഡ് മെമ്പർ, ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത്) 9497 433 992 (Google Pay)
കൺവീനർ : പ്രണവ് എ 9961 655 453
ഔപചാരിക വിവരങ്ങൾ അറിയുവാനും ധന സഹായം കൈമാറാനും ഒരു ഓഫിഷ്യൽ വെബ്‌സൈറ്റ് കൂടി ചികിത്സാ കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്, വിലാസം : https://helpishan.mangara.in