LocalNews എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
LocalNews എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Chapparappadavu
Chapparappadavu News
Kannur
Kannur News
Koovery
Koovery News
Local News
Local Update
LocalNews
Taliparamba
Taliparamba News
Thalipparamba
Thalipparamba News
കൂവേരി തളിപ്പറമ്പ് റോഡില്‍ മണ്ണിടിഞ്ഞ് അപകട സാധ്യതയില്‍ മരം, യാത്രക്കാര്‍ക്ക് ഭീഷണി.
തളിപ്പറമ്പ് : കാട്ടമ്പള്ളി - ചപ്പാരപ്പടവ് - തടിക്കടവ് തീരദേശ പാതയില്‍ കൂവേരി വള്ളിക്കടവിന് സമീപം കനത്ത മഴയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. നിരവധി ബസ് റൂട്ടുകളും യാത്രക്കാരും സഞ്ചരിക്കുന്ന പാതയില്‍ അപകട സാധ്യതയില്‍ നിക്കുന്ന മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് മണ്‍ തിട്ടയുടെ ഒരു ഭാഗം റോഡിലേക്ക് പതിച്ചത്. അതോടൊപ്പം മുകള്‍ ഭാഗത്തുള്ള മരത്തിന്‍റെ വേരുകള്‍ വെളിയില്‍ വന്ന നിലയിലാണ്.
റോഡില്‍ കൂടി ദിവസവും അനവധി വാഹനങ്ങള്‍ കടന്നുപോകുന്നത് കൂടാതെ മരം കടപുഴകി വീണാല്‍ ശിഖരങ്ങള്‍ ഉടക്കുന്ന രീതിയില്‍ കെഎസ്ഈബി -യുടെ വൈദ്യുതി ലൈനും കടന്നു പോകുന്നുണ്ട്. ഇതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
മരം മുറിച്ചു മാറ്റി അപകട സാധ്യത ഇല്ലാതാക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം.
Alakode
Alakode News
Crime
Crime News
Local News
LocalNews
ആലക്കോട്ടെ യുവതിയുടെ കഴുത്തിൽ നിന്നും മാല കവർന്നയാൾ പിടിയിൽ, പ്രതി ബൈക്ക് മോഷ്ടിച്ച കേസുകളിലും ഉൾപ്പെട്ട സ്ഥിരം കുറ്റവാളി.
ആലക്കോട് : മോഷ്ടിച്ച സ്കൂട്ടിയിൽ വന്ന് യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയങ്ങാടി ബീച്ച് റോഡ് തളിയിൽ വീട്ടിൽ ഷജിൽ കുമാറിനെ (25)യാണ് സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17ന് രാവിലെ ഒമ്പതിന് സ്‌കൂൾ ബസിൽ കുട്ടിയെ കയറ്റാൻ വന്ന കോട്ടയം തെക്കേമൂർ സ്വദേശി ജോസഫിന്റെ ഭാര്യ സോജി (36) വഴി ചോദിക്കുന്നതിനിടെയാണ് മാല പൊട്ടിച്ചത്, നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
പുതിയങ്ങാടി സി.കെ ജിൽ കമ്പനിക്ക് സമീപം സിനോജിന്റെ സ്കൂട്ടി മോഷണം പോയെന്ന് കാട്ടി സിനോജ് പഴയങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ പഴയങ്ങാടിയിൽ ബൈക്ക് കത്തിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ 17ന് രാവിലെ സമീപത്തെ തെരുവിൽ ഭാര്യാസഹോദരൻ എം.അഖിലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് വൈരാഗ്യത്തെ തുടർന്ന് കത്തിച്ച സംഭവത്തിലും പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)