• കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ പിജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
• ഈ മാസം 30ന് മുൻപ് വയനാട് ഉരുൾപൊട്ടൽ മേഖലയിൽ താൽക്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ.
• ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി നിർദേശം സർക്കാർ പൂർണമായും പാലിക്കുമെന്ന് മന്ത്രി സജി ചെറിയാൻ.
• രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം.
• ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയശേഷമുള്ള ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ജാവലിൻത്രോ താരം നീരജ് ചോപ്രയ്‌ക്ക് രണ്ടാംസ്ഥാനം. സ്വിറ്റ്‌സർലൻഡിലെ ലുസെയ്‌ൻ ഡയമണ്ട് ലീഗിൽ 89.49 മീറ്റർ എറിഞ്ഞാണ് രണ്ടാമതെത്തിയത്.
• രാജ്യത്ത് വർഷത്തിൽ അരലക്ഷം കുട്ടികളെ കാണാതാകുന്നതായി റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2022ൽ മാത്രം 44524 കുട്ടികളെയാണ് കാണാതായത്.
• രണ്ടുപതിറ്റാണ്ടിനിടയിൽ (2001- 2023) ഇന്ത്യക്ക് നഷ്ടപ്പെട്ടത് 23.3 ലക്ഷം ഹെക്ടർ (23,300 ചതുരശ്ര കിലോമീറ്റർ) വനഭൂമി. ആഗോള പരിസ്ഥിതിസംഘടനയായ ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ പഠനറിപ്പോർട്ടിലാണ് കണ്ടെത്തൽ.
• ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്.