• ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ മുന്നിലും പിന്നിലും മഞ്ഞ
നിറം. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നല്‍കാനാണ് ഉത്തരവ്.
• എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഋഷഭ് ഷെട്ടി, നിത്യാ മേനോൻ, മാനസി പരേക് എന്നിവർക്ക് മികച്ച
നടീനടൻമാർക്കുള്ള അവാർഡ്.
• അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച
നടൻ പൃഥ്വിരാജ് സുകുമാരൻ. മികച്ച നടിമാരായി ഉർവശി, ബീന ആർ ചന്ദ്രൻ, എന്നിവരെ തെരഞ്ഞെടുത്തു. മികച്ച
സംവിധായകൻ ബ്ലസ്സി.
• സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225
കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
• വയനാട് മുണ്ടക്കൈയിൽ
ഉരുൾപൊട്ടിയത് ഒരുതവണ മാത്രമെന്ന് വിദഗ്‌ധ സംഘത്തിന്റെ നിഗമനം. വെള്ളവും
മണ്ണും മരങ്ങളും കുത്തിയൊലിച്ച് അണക്കെട്ടുകൾ പോലെ രൂപപ്പെട്ടു.
അത് പലതവണ പൊട്ടിയതാണ് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് സംസ്ഥാന
സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം ചെയർമാൻ ജോൺ മത്തായി പറഞ്ഞു.
• ഐഎസ്‌ആർഒ വികസിപ്പിച്ച
ബേബിറോക്കറ്റിന്റെ മൂന്നാംപരീക്ഷണ പറക്കൽ വിജയകരം. ശ്രീഹരിക്കോട്ടയിലെ
സതീഷ്‌ധവാൻ സ്‌പേയ്‌സ് സെന്ററിൽനിന്ന് വെള്ളിയാഴ്‌ചയായിരുന്നു വിക്ഷേപണം.
• ജമ്മു കശ്മീരിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര
തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30ന് മുമ്പ് ജമ്മു
കശ്മീരില്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ
പശ്ചാത്തലത്തിലാണ് നടപടി.
• വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ്ഗനിർദേശങ്ങൾ
അറിയിച്ച് സർക്കാർ ഉത്തരവിറക്കി.
• സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. മാധബി പുരി ബുച്ച് കൺസൾട്ടൻസി സ്ഥാപനങ്ങൾ നടത്തി നേടിയത് കോടികളെന്ന് റോയിട്ടേഴ്‌സ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.