August 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 ആഗസ്റ്റ് 2025 | #NewsHeadlines

• സംസ്ഥാനത്തിന് അതിതീവ്രമഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട്.

• നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു. രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

• സംസ്ഥാനത്തെ എല്‍പി-യുപി, ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 18 മുതല്‍ 26 വരെയാണ് ഈ വര്‍ഷത്തെ ഓണപ്പരീക്ഷ നടക്കുക.

• സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുനര്‍ഗേഹം പദ്ധതിയില്‍ മറ്റൊരു അഭിമാനകരമായ മുന്നേറ്റം കൂടി സാധ്യമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനര്‍ഗേഹത്തിന്റെ ഭാഗമായി മുട്ടത്തറയില്‍ നിര്‍മിച്ച ഭവന സമുച്ചയം ഈ മാസം ഏഴിന് ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

• അവസാന നിമിഷം വരെ ആവേശം മുറ്റിനിന്ന ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് നാടകീയ ജയം. ആറ് റൺസിനാണ് ഇന്ത്യൻ ജയം.  ഇതോടെ ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പര സമനിലയിലായി.

• ധർമസ്ഥലയിൽ പൊലീസിന്‍റെ ഗുരുതരവീഴ്ച. ധർമസ്ഥല കേസിൽ നിർണായകമായേക്കാവുന്ന വിവരങ്ങള‍ടങ്ങിയ ഫയലുകൾ പൊലീസ് നശിപ്പിച്ചതായി വിവരം. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകളാണ് നശിപ്പിച്ചത്.

• യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരൻ പി കെ ബുജൈർ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പൊലീസ്. മയക്കുമരുന്ന് കേസിൽ പിടിയിലായ റിയാസുമായി പലതവണ ഇയാൾ ഇടപാട് നടത്തിയിരുന്നതായി ബുജൈർ പൊലീസിനോട് സമ്മതിച്ചു.

• എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ ബി ടെക് വിദ്യാർഥികളുടെ ഇയർ ഔട്ട് വ്യവസ്ഥയിൽ ഇളവ് വരുത്തി. ഒരുവർഷത്തേക്ക് ഇയർഔട്ട് ഒഴിവാക്കുമെന്ന് അറിയിച്ചുള്ള ഉത്തരവ് സർവകലാശാല പുറത്തിറക്കി. വിദ്യാർഥി സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം.

• സിനിമ കോൺക്ലേവ് വേദിയിലെ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി. മ്യൂസിയം പൊലീസ് സ്റ്റേഷനിലും പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷനിലുമാണ് പരാതി നൽകിയത്. പൊതുപ്രവർത്തകൻ ദിനു വെയിൽ ആണ് പരാതി നൽകിയത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 05 ആഗസ്റ്റ് 2024 - #NewsHeadlinesToday


• സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.

• ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി ലഭ്യമാക്കിയതായി മന്ത്രി എം ബി രാജേഷ്. ഗ്രാമപഞ്ചായത്തുകളിലെ 22500 ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് നല്കുവാൻ ആവശ്യമായ വായ്പാ വിഹിതമാണ് അനുവദിച്ചിരിക്കുന്നത്.

• ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യൻ ടീം സെമിയിൽ. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല്‌ ഗോളുകൾക്കാണ്‌ ഇന്ത്യയുടെ വിജയം. മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ പ്രകടനമാണ്‌ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

• അമേരിക്കയുടെ നോഹ ലൈൽസ്‌ ഒളിമ്പിക്‌സിലെ വേഗമേറിയ താരമായി. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ  ജമൈക്കയുടെ കിഷെയ്‌ൻ തോംപ്‌സനെ പിന്തള്ളി. ഇരുവരും 9.79 സെക്കൻഡ്‌ കുറിച്ചപ്പോൾ  ഫലം നിർണയിച്ചത്‌ ഫോട്ടോഫിനിഷിലാണ്‌.

• കുട്ടികളടക്കം  70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന്‌ ചൊവ്വാഴ്‌ച നാലുവർഷം.

• മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം. നിപാ ബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തിന്റെ അഞ്ച്‌ കിലോമീറ്റർ ചുറ്റളവിൽ നിന്നെടുത്ത സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.

• ഉരുള്‍ദുരന്തത്തില്‍ ജീവനറ്റ് തിരിച്ചറിയാതെ പോയവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

• സംസ്ഥാനത്ത് ആശങ്കയായി വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരത്ത് രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0