• അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി
സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.
• ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി ലഭ്യമാക്കിയതായി
മന്ത്രി എം ബി രാജേഷ്. ഗ്രാമപഞ്ചായത്തുകളിലെ 22500 ലൈഫ് ഗുണഭോക്താക്കൾക്ക്
വീട് നിർമ്മാണത്തിന് നല്കുവാൻ ആവശ്യമായ വായ്പാ വിഹിതമാണ്
അനുവദിച്ചിരിക്കുന്നത്.
• ഒളിമ്പിക്‌സ് ഹോക്കിയിൽ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യൻ ടീം സെമിയിൽ.
ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. മലയാളി ഗോൾ
കീപ്പർ പി ആർ ശ്രീജേഷിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
• അമേരിക്കയുടെ നോഹ ലൈൽസ്
ഒളിമ്പിക്‌സിലെ വേഗമേറിയ താരമായി. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ
ജമൈക്കയുടെ കിഷെയ്‌ൻ തോംപ്‌സനെ പിന്തള്ളി. ഇരുവരും 9.79 സെക്കൻഡ്
കുറിച്ചപ്പോൾ ഫലം നിർണയിച്ചത് ഫോട്ടോഫിനിഷിലാണ്.
• കുട്ടികളടക്കം 70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ചൊവ്വാഴ്‌ച നാലുവർഷം.
• മലപ്പുറത്തെ
പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ വൈറസിന്റെ ആന്റിബോഡി
സാന്നിധ്യം. നിപാ ബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ
ചുറ്റളവിൽ നിന്നെടുത്ത സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.
• ഉരുള്‍ദുരന്തത്തില്‍ ജീവനറ്റ് തിരിച്ചറിയാതെ പോയവര്‍ക്ക് പുത്തുമലയില്‍
അന്ത്യവിശ്രമം. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍
സംസ്കരിച്ചു.
• സംസ്ഥാനത്ത് ആശങ്കയായി വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരത്ത്
രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ
യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.