• നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു. രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
• സംസ്ഥാനത്തെ എല്‍പി-യുപി, ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷ തീയതി
പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 18 മുതല്‍ 26 വരെയാണ് ഈ വര്‍ഷത്തെ ഓണപ്പരീക്ഷ
നടക്കുക.
• സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുനര്‍ഗേഹം പദ്ധതിയില്‍ മറ്റൊരു
അഭിമാനകരമായ മുന്നേറ്റം കൂടി സാധ്യമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ. പുനര്‍ഗേഹത്തിന്റെ ഭാഗമായി മുട്ടത്തറയില്‍ നിര്‍മിച്ച ഭവന
സമുച്ചയം ഈ മാസം ഏഴിന് ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്നും അദ്ദേഹം
അറിയിച്ചു.
• അവസാന നിമിഷം വരെ ആവേശം മുറ്റിനിന്ന ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് നാടകീയ
ജയം. ആറ് റൺസിനാണ് ഇന്ത്യൻ ജയം. ഇതോടെ ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പര
സമനിലയിലായി.
• ധർമസ്ഥലയിൽ പൊലീസിന്‍റെ ഗുരുതരവീഴ്ച. ധർമസ്ഥല കേസിൽ നിർണായകമായേക്കാവുന്ന
വിവരങ്ങളടങ്ങിയ ഫയലുകൾ പൊലീസ് നശിപ്പിച്ചതായി വിവരം. 2000 മുതൽ 2015
വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകളാണ് നശിപ്പിച്ചത്.
• യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരൻ പി കെ ബുജൈർ സ്ഥിരം
മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പൊലീസ്. മയക്കുമരുന്ന് കേസിൽ
പിടിയിലായ റിയാസുമായി പലതവണ ഇയാൾ ഇടപാട് നടത്തിയിരുന്നതായി ബുജൈർ
പൊലീസിനോട് സമ്മതിച്ചു.
• എ പി ജെ അബ്ദുൾ കലാം സാങ്കേതിക
സർവകലാശാലയിൽ ബി ടെക് വിദ്യാർഥികളുടെ ഇയർ ഔട്ട് വ്യവസ്ഥയിൽ ഇളവ് വരുത്തി.
ഒരുവർഷത്തേക്ക് ഇയർഔട്ട് ഒഴിവാക്കുമെന്ന് അറിയിച്ചുള്ള ഉത്തരവ് സർവകലാശാല
പുറത്തിറക്കി. വിദ്യാർഥി സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം.
• സിനിമ കോൺക്ലേവ് വേദിയിലെ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി.
മ്യൂസിയം പൊലീസ് സ്റ്റേഷനിലും പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷനിലുമാണ് പരാതി
നൽകിയത്. പൊതുപ്രവർത്തകൻ ദിനു വെയിൽ ആണ് പരാതി നൽകിയത്.