Actor Siddique എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Actor Siddique എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സിദ്ദിഖിന് ആശ്വാസം; ബലാത്സംഗക്കേസില്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി... #Crime_News

 

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. സിദ്ദിഖ് പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്

പീഡന പരാതിയില്‍ ചലച്ചിത്ര താരം സിദ്ധിക്കിനെതിരെ കുരുക്ക് മുറുകുന്നു.. #Kerala_News

 


ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ സംസ്ഥാന സർക്കാർ. ഇതിനായി സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകരാണ് ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറും അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ എത്തുമെന്ന് റിപ്പോർട്ട്.
സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിൻ്റെ വാദം. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈൽ ഫോൺ തൻ്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു. അതേസമയം, സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വാദം. അന്വേഷണവുമായി മുന്നോട്ടുപോകാൻ സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്നും സർക്കാർ കോടതിയെ അറിയിക്കും.

ബലാത്സംഗ കേസ്; സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും... #Crime_News

 


യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ 11.30ന് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ എത്താനാണ് നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

ഒന്നിലധികം ദിവസം തുടർച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില പരിശോധനകൾക്ക് വിധേയമാകണം എന്നാണ് പൊലീസിന്റെ വാദം. ചോദ്യം ചെയ്യൽ നാളെയും തുടർന്നേക്കും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിന്റെ സാഹചര്യ തെളിവുകളും പൊലീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. അറസ്റ്റ് പാടില്ലെന്ന് സുപ്രിംകോടതി വിധിയുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ദിഖ് ഹാജരാകാൻ തീരുമാനിച്ചത്.

ബലാത്സംഗ കേസ്; സിദ്ദിഖിനായി വ്യാപക തിരച്ചിൽ; കാർ ആലപ്പുഴയിൽ കണ്ടതായി വിവരം... #Crime_News

 


ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം മുന്നോട്ട് പോകവേ നിർണായക നീക്കവുമായി സിദ്ദിഖ്. സുപ്രീം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായി വിവരം. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലൂം സ്റ്റാർ ഹോട്ടലുകളിലും സിദ്ദിഖിനായി പൊലീസ് തിരച്ചിൽ നടത്തി. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുൻപിൽ ആണ് കാർ കണ്ടത്.

ഹൈക്കോടതിയിലെ വിധിപ്പകർപ്പുമായി സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കീഴടങ്ങാനുള്ള ആലോചനകളും ഇന്നലെ രാത്രി വൈകി നടത്തിയിരുന്നു. ഇതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം. സിദ്ദിഖിന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്.

അവസാന ശ്രമം എന്ന നിലയിൽ ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ വഴി സുപ്രീംകോടതിയിൽ ഹർജി നൽകാനാണ് ഒടുവിലെ തീരുമാനം. കേരളത്തിലെ അഭിഭാഷകൻ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളും നടത്തിയിട്ടുണ്ട്. ഡൽഹിയിലെ അഭിഭാഷകന് വിധിപ്പകർപ്പ് അയച്ചു നൽകി. വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിൽ സമീപകാലത്ത് പരാതി നൽകിയത് അടക്കമുള്ള വിഷയങ്ങൾ സുപ്രീം കോടതിയിൽ ഉയർത്താനാണ് നീക്കം. സിദ്ദിഖിന്റെ മകൻ രാത്രി വൈകിയും കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്, രണ്ടു വന്മരങ്ങള്‍ വീണു ; സംവിധായകന്‍ രഞ്ജിത്തും നടന്‍ സിദ്ധിക്കും സ്ഥാനങ്ങള്‍ രാജിവച്ചു. ഇനിയും മൂടുപടങ്ങള്‍ അഴിഞ്ഞുവീഴുമെന്ന് അനൌപചാരിക വെളിപ്പെടുത്തല്‍.. #HemaCommitteeReport


 


ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള ചലച്ചിത്ര മേഖലയില്‍ നടക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിന്‍മേല്‍ വിവാദങ്ങള്‍ പുകയുന്നതിനു പിന്നാലെ രണ്ടു സുപ്രധാന സംഭവങ്ങള്‍ക്കാണ് ഇന്നത്തെ ദിവസം സാക്ഷ്യം വഹിച്ചത്.

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നായിരുന്നു എൽ‌ഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍.


അതേസമയം അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടൻ സിദ്ദിഖ്. രാജികത്ത് അമ്മ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. യുവനടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. രണ്ടു വരിയിലാണ്
സിദ്ദിഖിന്റെ രാജി കത്ത്. ‘നിലവിലെ ആരോപണങ്ങൾ അറിഞ്ഞു കാണുമല്ലോ,
ഈ സാഹചര്യത്തിൽ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ അനുവദിക്കണം’-എന്നാണ് രാജികത്തിലുള്ളത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0