ആനക്കൊമ്പുകളുമായി രണ്ട് പേർ അറസ്റ്റിൽ. #Ollur_Elephant_Tusks.

 


ഒല്ലൂർ:
കണ്ണൂരിൽ നിന്ന് കടത്തിയ ര​ണ്ട് ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി ചാലക്കുടി സ്വദേശികളായ രണ്ടുപേരെ തൃശ്ശൂരിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ചാലക്കുടി മാരാംകോട് സ്വദേശികളായ കുറ്റിച്ചിറ വിദ്യത്ത് വീട്ടിൽ ജിബിൻ (41), പൊന്നാരി വീട്ടിൽ ലിബിൻ (32) എന്നിവരാണ് അറസ്റ്റിലായത്.

ആനക്കൊമ്പുകൾ കടത്താൻ ഉപയോഗിച്ച എർട്ടിഗ വാഹനവും പിടിച്ചെടുത്തു. ഇവരോടൊപ്പമുണ്ടായിരുന്ന ര​ണ്ട്കൈ  സ്വദേശി തട്ടകം ഡേവിസ്, കണ്ണൂർ ഇരട്ടി സ്വദേശി റെജി, ചാലക്കുടി സ്വദേശി ജ്യോതിഷ് എന്നിവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിക്ക് സമീപം നിന്ന് ഫോറസ്റ്റ് ഇന്റലിജൻസ് പ്രതികളെ അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്കായി മന്ദമംഗലം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ഇവരെ കൈമാറി.

മാ​ന്ദാ​മം​ഗ​ലം ഫോറസ്റ്റ് സ്റ്റേഷനിൽ വെച്ച് പ്രതികളെ പട്ടിക്കാട് റേഞ്ച് ഓഫീസർ എ.സി. പ്രജി, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. ഷാജഹാന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.
 
 Two people arrested with elephant tusks.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0