കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പുത്തൂർ വെട്ടിക്കാട് കല്ലടത്തിൽ ബലരാമന്റെ മകൻ അഭിനവ് (18) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം അത്താണിയിലെ കൽപക നഗറിലാണ് സംഭവം. നാല് പേർ അവിടെ പുതിയ വീടിന്റെ പണിയിലായിരുന്നു. ഇവരിൽ മൂന്ന് പേർ ചായ കുടിക്കാൻ പോയ ശേഷം തിരിച്ചെത്തിയപ്പോഴാണ് അഭിനവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലിക്കിടെ അപകടത്തിൽപ്പെട്ടതാണോ അതോ പ്ലംബിംഗ് ജോലിക്ക് ഉപയോഗിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം കഴുത്തറുത്തതാണോ എന്ന് വ്യക്തമല്ല. സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
A young man who came to do plumbing work was found dead with his throat slit.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.