ഇടുക്കി: നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുൾ റസാഖിന്റെ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിസാര പരിക്കേറ്റ ലോറി ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം. റോഡ് നിർമ്മാണത്തിനായി മെറ്റൽ ലോഡുകൾ കയറ്റി വരികയായിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. കുത്തനെയുള്ള കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു, സാധനങ്ങൾ നശിച്ചു.
Toress lorry overturns on top of house, part of house completely destroyed; injured driver hospitalized.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.