5 വയസുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ ചട്ടുകം ചൂടാക്കിവച്ച് രണ്ടാനമ്മ. #Palakad


 പാലക്കാട്
: കിടക്കയിൽ മൂത്രമൊഴിച്ചുവെന്നാരോപിച്ച് അഞ്ച് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ചു. പാലക്കാട് കഞ്ചിക്കോട് പോലീസ് രണ്ടാനമ്മയെ അറസ്റ്റ് ചെയ്തു.

ബീഹാർ സ്വദേശിനിയായ കഞ്ചിക്കോട് ഈസ്റ്റ് റൂം നിവാസി നൂർ നാസറിനെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു. കിടക്കയിൽ മൂത്രമൊഴിച്ചെന്ന് ആരോപിച്ച്  കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചെന്നാണ് പരാതി.

ഈ മാസം 2 നാണ് സംഭവം നടന്നത്. കുട്ടി പഠിച്ചിരുന്ന അംഗൻവാടി അധ്യാപികയാണ് പൊള്ളലേറ്റത് കണ്ടെത്തിയത്. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

 Stepmother arrested for burning five-year-old girl's private parts with a hot iron rope after accusing her of wetting the bed.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0