ആലപ്പുഴ:കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രാൻ്റീസിനെ തിരഞ്ഞെടുക്കുന്നു. അടിസ്ഥാന യോഗ്യത ബി.ടെക് (സിവിൽ/കെമിക്കൽ/എൻവയോൺമെൻ്റൽ). പ്രതിമാസ സ്‌റ്റൈപ്പൻഡ് 10,000 രൂപ. പ്രായപരിധി 28 വയസ്സ്. പരിശീലന കാലം ഒരു വർഷം.
യോഗ്യരായവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ(എസ്.എസ്.എൽ.സി. മുതൽ), മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‌പ്പുകളും, മുൻ പരിചയ രേഖകളും (ഉണ്ടെങ്കിൽ) സഹിതം ബോർഡിൻ്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തിൽ (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം, എസ്. എൻ. വി സദനം, ന്യൂ ചാത്തനാട്, ഹെഡ് പോസ്റ്റ് ഓഫീസ് - 688001) ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് ഹാജരാകണം.
മുമ്പ് ബോർഡിൽ ഒരു തവണ അപ്രൻ്റീസായി പരിശീലനം പൂർത്തിയാക്കിയവർക്ക് അഭിമുഖത്തിൽ മറ്റ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kspcb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Graduate Engineering Apprentice is being selected for the Alappuzha District Office

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.