ഓലയമ്പാടി ഹോമിയോ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു #Olayambadi


കണ്ണൂർ: ഓലയമ്പാടി ചട്യോൾ ബസ്‌ടോപ്പിന് സമീപത്തെ ഡോ.ഐ.പി.രാജൻ്റെ ദീപം ഹൗസിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി 7 മുതൽ 9.35 ഇടയിലായിരുന്നു കവർച്ച നടന്നത് എന്ന് കരുതുന്നു. ഡോ.രാജനും കുടുംബവും വിളയാങ്കോട് മകളുടെ വീട്ടിൽ പോയതായിരുന്നു.

മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് ഡൈനിംഗ് ഹാളിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണവളയും കിടപ്പ് മുറിയിലെ അലമാരയിലും പരിശോധന മുറിയിലുമായി സൂക്ഷിച്ച 55,000 രൂപയുമാണ് കവർന്നത്.

മൊത്തം 2,75,000 രൂപ നഷ്ടം കണക്കാക്കുന്നു.എല്ലാ മുറികളുടെയും വാതിലുകൾ കുത്തിത്തുറന്നിട്ടുണ്ട്.പെരിങ്ങോം എസ്.ഐ കെ.ഖദീജയുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി. 

Theft at home 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0