• അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര
നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തു. മതിയായ രേഖകൾ കൈവശമില്ലാത്തവർക്ക്
യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ
ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ
നിന്നുള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു.
• മലിന ജലം കുടിച്ചു 16ഓളം പേര് ഇൻഡോറിലെ ഭാഗീരത്പുരയിൽ മരിച്ചതിൽ മധ്യപ്രദേശ് ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. മധ്യപ്രദേശ്
സർക്കാർ കോടതി നിർദേശ പ്രകാരം കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട്
നൽകിയിരുന്നു. അതേസമയം മധ്യപ്രദേശ് സർക്കാർ കഴിഞ്ഞ ദിവസം മലിന ജലം
കുടിച്ചുള്ള ആരോഗ്യ പ്രശ്നം പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.
• ശബരിമല സ്വർണ്ണ മോഷണക്കേസിൽ എസ് ഐ ടി യുടെ അന്വേഷണത്തിൽ പൂർണ തൃപ്തി
രേഖപ്പെടുത്തി ഹൈക്കോടതി. തികച്ചും പ്രൊഫഷണലായും സൂക്ഷ്മവുമായാണ് അന്വേഷണം
നടക്കുന്നതെന്ന് ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.
• സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട്
പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ ആണ് മരിച്ചത്. 72 വയസായിരുന്നു. ഛർദിയെ
തുടർന്ന് ഒരാഴ്ചയായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ആണ്
പരിശോധന നടത്തുന്നത്.
• തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ അയോഗ്യനാക്കി. കേരള
നിയമസഭ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. ജനുവരി 3ന്
കോടതി വിധി വന്ന ദിവസം മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നു.
• അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി വെനസ്വേലയിൽ കടന്നാക്രമണം നടത്തി
പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിനുപിന്നാലെ വെനസ്വേല
താൽക്കാലിക പ്രസിഡന്റിനെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്
ട്രംപ്.
• നെല്ല് സംഭരണത്തിന് സഹകരണ — കർഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സർക്കാർ.
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉപയോഗിച്ചുള്ള ദ്വിതല സംഭരണ മാതൃക
നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല
യോഗം തീരുമാനിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.