മാടായി: മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ, പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന മൊത്തവ്യാപാര സ്ഥാപനമായ വിഎം സ്റ്റോറിൽ നിന്ന് വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള 75 കിലോഗ്രാം നിരോധിത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളും 300 മില്ലി പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും സ്‌ക്വാഡ് പിടിച്ചെടുത്തു.
സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തി. പിടിച്ചെടുത്ത വസ്തുക്കൾ മാടായി ഗ്രാമപഞ്ചായത്തിന് കൈമാറി, തുടർനടപടികൾ സ്വീകരിക്കാൻ മാടായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പിപി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സികെ മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
Banned plastic products and 300 milliliter plastic drinking bottles seized.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.