അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസെടുത്ത് തളിപറമ്പ പോലീസ്. #Thaliparamba #Illegal_Sand_Smuggling


 തളിപ്പറമ്പ്: അനധികൃതമായി പുഴമണൽ കയറ്റിക്കൊണ്ടുപോകുന്ന ടിപ്പർ ലോറി പോലീസ് പിടികൂടി, ഡ്രൈവർക്കെതിരെ കേസെടുത്തു.

കെ.എൽ.13 ക്യു-6621 ലോറി ഡ്രൈവർ മുയ്യത്തെ പൊയ്യക്കല്‍ പുതിയപുരയിൽ പി.പി.അബ്ദുള്ളയുടെ(46)പേരിലാണ് കേസ്.

ഇന്ന് രാവിലെ 5.30ന് മണക്കാട് ഭാഗത്തുനിന്ന് കൂനം ഭാഗത്തേക്ക് പോകവെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശൻ, ഡ്രൈവർ സി.പി.ഒ രമേഷ് എന്നിവർ ചേർന്ന് ടിപ്പർ ലോറി പിടികൂടിയത്.

Illegal sand smuggling

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0