മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് തനിച്ചു താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു. #Payyannur


പയ്യന്നൂർ : മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് തനിച്ചു താമസിക്കുന്ന വയോധികയെ പിന്നിലൂടെ ആക്രമിച്ച് കഴുത്തിലണിഞ്ഞ രണ്ടര പവൻ്റെ മാല കവർന്നു .എരമം - കുറ്റൂർ പഞ്ചായത്തിലെ കോയിപ്ര മില്ലത്ത് നഗറിൽ താമസിക്കുന്ന സൂപ്പിയുടെ ഭാര്യ എ.പി. ഫാത്തിമ (74)യുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ തൂക്കം വരുന്ന മാലയാണ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് കവർന്നത്.

കാതിലുണ്ടായിരുന്ന ആഭരണങ്ങളും പറിച്ചെടുക്കാൻ ശ്രമം നടത്തിയെങ്കിലും വയോധിക ചെറുത്ത് നിന്നതോടെ മോഷ്ടാവ് മാലയുമായി കടന്നു കളഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 3.45ന് വീട്ടിൽ നിസ്കരിക്കുന്നതിനിടെയാണ് സംഭവം. മകൾ വിവാഹത്തിന് ശേഷം കോഴിക്കോട് താമസമായതിനാൽ സ്ത്രീ തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. ആൺ മക്കൾ രണ്ട് പേരും വിദേശത്താണ്. മോഷ്ടാവുമായുണ്ടായ പിടിവലിക്കിടെ കഴുത്തിനും കാതിനും പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സതേടി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം എസ് ഐ ജാൻസി മാത്യുവിൻ്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം അന്വേഷണമാരംഭിച്ചു. പ്രദേശത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Theft  

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0