പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ കേസ്. #Kannur

 കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് മൊബൈൽ ഫോൺ നൽകി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സ്വകാര്യ ബസ്


ഡ്രൈവർക്കെതിരെ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു. കണ്ണൂരിലെ സ്വകാര്യ ബസിലെ ഡ്രൈവറായ യുവാവിനെതിരെയാണ് കേസെടുത്തത്.

കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ 16 കാരിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന സമയം വിദ്യാർത്ഥിനിയുമായി പരിചയത്തിലായ യുവാവ് പിന്നീട് വിലപിടിപ്പുളള മൊബൈൽ ഫോൺ വാങ്ങി കൊടുക്കുകയും പിന്നീട് ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലും നവംബർ മാസത്തിലും പ്രതിക്ക് ബന്ധത്തിലുള്ള കക്കാടുള്ള വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ടുപോയി പലതവണ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് പെൺകുട്ടിയുടെ കയ്യിൽ വിലപിടിപ്പുള്ള മൊബൈൽ ഫോൺ വീട്ടുകാർ കണ്ടതിനെ തുടർന്ന് സ്കൂളിൽ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ ബന്ധുക്കൾ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

pocso case

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0