പാലക്കാട്: ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ തുടര്‍ന്ന് സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ തല്ല്. പാലക്കാട് കുമരനെല്ലൂർ ഗവണ്‍മെന്‍റ് സ്കൂളിലാണ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത്. രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞായിരുന്നു ആക്രമണം.
ഈ ഗ്യാങ്ങുകൾക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടും ഉണ്ട്. അതില്‍ വന്ന ഒരു കമന്‍റാണ് തര്‍ക്കത്തിന് കാരണം. ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റ് വെച്ചായിരുന്നു അടി. രണ്ടാം പാദവാർഷിക പരീക്ഷ നടക്കുന്ന സമയത്താണ് സംഘര്‍ഷം ഉണ്ടാവുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് വിദ്യാർത്ഥികളെ പിടിച്ചുമാറ്റി.
School students clash over Instagram comment

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.