തലയില്‍ രക്തം കട്ടപിടിച്ച് ജോർജിയയിൽ ചികിത്സയിലായിരുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. #Kochi

 


കൊച്ചി :  ജോർജിയയിൽ ചികിത്സയിലായിരുന്ന മലയാളി മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ആലുവ സ്വദേശി സോണയാണ് മരിച്ചത്. ആലുവ ചൂർണ്ണിക്കര സ്വദേശികളായ റോയിയുടേയും ജിജിയുടേയും മകളാണ് മരിച്ച സോണ റോയ്.

തലച്ചോറിൽ രക്തം കട്ടപ്പിടിച്ചതിനെ തുടർന്ന് ജോർജിയയിൽ ചികിത്സയിലായിരുന്നു. 3.5 വർഷം മുമ്പ് ജോർജിയയിലേക്ക് പോയത്. മൂന്ന് മാസം മുമ്പ് അവധിക്ക് നാട്ടിലേക്ക് എത്തിയിരുന്നു.

അഞ്ചു ദിവസം മുൻപാണ് ഗുരുതര രോഗം ബാധിച്ച സോണയെ വെന്റിലേറ്ററിലേക്ക് മാറ്റിയത് . വെന്റിലേറ്ററിൽ ഉള്ള മകളെ നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം തേടി മാതാപിതാക്കൾ കഴിഞ്ഞദിവസം കത്തയച്ചിരുന്നു.

Malayali medical student undergoing treatment in Georgia dies

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0