രാഹുൽ മാങ്കൂട്ടത്തിലിന് വൻ തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. കേസിൽ പ്രോസിക്യൂഷൻ കൂടുതൽ കോടതിയിൽ രേഖകൾ സമർപ്പിച്ചിരുന്നു. രാഹുലിന് സംരക്ഷണമൊരുക്കുന്ന ഷാഫി പറമ്പിലിനും കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നും ലഭിച്ചിരിക്കുന്നത്. രാഹുലിന് മുൻകൂർ ജാമ്യം ലഭിക്കും എന്ന് കെപിസിസി നേതൃത്വത്തിന് അടക്കം ഉറപ്പ് നൽകി, ഷാഫിയാണ് രാഹുലിനെതിരെയുള്ള പാർട്ടി നടപടി വൈകിപ്പിച്ചത്.
കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് പുറത്താക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ, പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.