താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. #Thamarassery_Accident


കോഴിക്കോട്: താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ ദേവാലയിൽ നിന്ന് കോഴിക്കോടേക്ക് സർവീസ് നടത്തിയ സ്വകാര്യ ബസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് താമരശ്ശേരിയിലെ പെരുമ്പള്ളിയിൽ ഒരു കാറുമായി കൂട്ടിയിടിച്ചു.

കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിൽ ഇടിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കാറിലുണ്ടായിരുന്ന നടുവണ്ണൂർ തലപ്പന സത്യൻ (55), ബാലുശ്ശേരി മന്ദൻകാവ് ചേനത്ത് സുരേഷ് ബാബു (40), തിക്കോടി മുതിരക്കലിൽ സുർജിത്ത് (37) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സത്യന്റെ പരിക്കുകൾ ഗുരുതരമാണ്. കാറിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശി പുഷ്പാറാണിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Accident in Thamarassery bus and car collide, four injured.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0