ഗർഭിണിയായ ആദിവാസി യുവതിക്ക് സ്കാനിങ് നിഷേധിച്ചതായി പരാതി #Idukki


ഇടുക്കി: ഗർഭിണിയായ ആദിവാസി യുവതിക്ക് മെഡിക്കൽ കോളേജിൽ സ്കാനിംഗ് നിഷേധിച്ചതായി പരാതി. പാറേമാവ് കൊലുമ്പൻ ഉന്നതി നിവാസിയായ അപർണ ബിനുവിനാണ് സ്കാനിങ് നിഷേധിച്ചത്.

അഞ്ചാം മാസത്തിലെ സ്കാനിംഗ് ചെയ്തിട്ടില്ലെന്നാണ് പരാതി. ആവശ്യത്തിന് റേഡിയോളജിസ്റ്റുകൾ ഇല്ല എന്നാണ് കാരണമായി പറയുന്നത്. റേഡിയോളജി വിഭാഗത്തിൽ ആകെ രണ്ട് ഡോക്ടർമാരും ആറ് ജീവനക്കാരുമാണുള്ളത്.

രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് മണി വരെ മാത്രമാണ് പ്രവർത്തനം. ഈ മാസം 24നായിരുന്നു അപർണ ബിനുവിനോട് സ്കാനിങ്ങിനായി വരാൻ പറഞ്ഞിരുന്നത്. ഇതനുസരിച്ച് ആശുപത്രിയിലെത്തിയ അപർണയോട് എന്നാൽ ഇന്ന് തിരക്കാണെന്നും പിന്നീട് വരാനുമാണ് പറഞ്ഞത്. ആളുകള്‍ ഇല്ല എന്നാണ് മടക്കി അയക്കാൻ കാരണമായി പറഞ്ഞത്. 

A pregnant tribal woman has complained that she was denied a scan at the medical college.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0