ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കോഴിക്കോട് അപടത്തില്‍പ്പെട്ടു; ബസ് ലോറിയിൽ ഇടിച്ച് 18 പേർക്ക് പരിക്ക് #Kozhikode


 കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു.

ആരുടെയും പരിക്ക് സാരമുള്ളതല്ല. കർണാടക രജിസ്ട്രേഷനിലുള്ള ബസ് റോഡിൽ നിര്‍ത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ബസിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. 

Sabarimala pilgrims vehicle in Kozhikode meets with accident 18 injured after bus hits lorry

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0