കാസർകോട്:വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വെള്ളരിക്കുണ്ട്മാലോത്ത് മണ്ഡലത്തിലാണ് അപകടം ഉണ്ടായത്.
മാലോം കുഴിപ്പനത്തെ വിനയഭവനിൽ വിനയരാജിൻ്റെ മകൻ വിതുൽ രാജ് (20) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന വിതുൽ രാജ് സുഹൃത്തുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.
വിതുൽ ഓടിച്ച മോട്ടോർസൈക്കിൾ മാലോത്ത് ഭാഗത്ത് നിന്ന് പുഞ്ച ഭാഗത്തുള്ള വീട്ടിലേക്ക് യാത്ര ചെയ്യവേ നിയന്ത്രണം വിട്ട് ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിതുൽ രാജിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാലോം സ്വദേശിയായ സിദ്ധാർത്ഥന് ഗുരുതരമായി പരിക്കേറ്റു.
ഇയാളെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വെള്ളരിക്കുണ്ട് പൊലീസ് അറിയിച്ചു.
Auto driver dies after bike hits electricity pole

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.