ഓൺലൈൻ കൊള്ള....! 76 ലക്ഷം തട്ടിയ പേരാമ്പ്രക്കാരന്‍ പൊലീസ് പിടിയിൽ. #Perambra


 കോഴിക്കോട്: ഓൺലൈൻ തട്ടിപ്പ് വഴി 76,35,000 രൂപ തട്ടിയ കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. പേരാമ്പ്ര കായണ്ണ മുതിരക്കാലയിൽ ബാസിം നുജൂമാണ് (32) അറസ്റ്റിലായത്. പ്രതിക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ സൈബർ ക്രൈം പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐ.പി.ഒകളിലും, ഷെയർ മാർക്കറ്റിലും പണം നിക്ഷേപിച്ച് കൂടുതൽ ലാഭമുണ്ടാക്കാമെന്ന് വാട്സ്ആപ്പ് വഴിയും മറ്റും വിശ്വസിപ്പിച്ച് ഓൺലൈൻ വഴി 76.35 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകി തട്ടിപ്പ് നടത്തിയ പണം കൈക്കലാക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ പരാതിക്കാരൻ്റെ ബാങ്കുകളിലൂടെ 20 ഇടപാടുകൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 76.35 ലക്ഷം ട്രാൻസ്‌ഫർ ചെയ്‌താണ് പണം തട്ടിയെടുത്തത്.

പ്രതിയുൾപ്പെട്ട തട്ടിപ്പ് സംഘം ചതിയിലൂടെ തട്ടിയെടുത്ത തുകയിലെ 6.50 ലക്ഷം രൂപ തൻ്റെ പേരിലുള്ള ഫെഡറൽ ബാങ്ക് മൊട്ടൻതറ ബാങ്കിലുള്ള ബാങ്കിൽ ക്രെഡിറ്റ് ചെയ്തു ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതി ചെന്നൈയിൽ രജിസ്റ്റർ ചെയ്ത 37.85 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും ഉൾപ്പെട്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

Online fraud, Kozhikode Perambra native arrested

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0