തിരുവനന്തപുരം :വര്‍ക്കലയില്‍ മദ്യപിച്ച് ട്രെയിനില്‍ നിന്ന് 19 കാരിയെ തള്ളിയിട്ട സംഭവത്തില്‍ പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയെ കൊച്ചിയിലേക്ക് മാറ്റിയത്.
ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പൂർണമായും ബോധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
വിദഗ്ധ ചികിത്സയ്ക്കായാണ് ഇന്നലെ ശ്രീക്കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ട്രെയിന് യാത്രക്കിടെ സുരേഷ് കുമാർ എന്ന പ്രതി പെൺകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു.
നവംബർ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പ്രതി സുരേഷ് കുമാർ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടി ഇട്ടത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിൻ്റെ പേരിലാണ് ജനറൽ കംപാർട്ട്മെൻ്റിൻ്റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തുന്നത്.
19-year-old woman pushed off train; Child shifted to private hospital in Kochi

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.