തിരുവനന്തപുരം: ഈ വർഷത്തെ പി.എസ്.സി നിയമന ശുപാർശകളുടെ എണ്ണം 35,000 കവിഞ്ഞു. തുടർച്ചയായ മൂന്നാം വർഷവും 30,000-ത്തിലധികം നിയമന ശുപാർശകൾ നൽകി കേരള പി.എസ്.സി അപൂർവ നേട്ടം കൈവരിച്ചു. ഈ വർഷം ഇതുവരെ 35,004 പേർക്ക് നിയമന ശുപാർശകൾ നൽകിയിട്ടുണ്ട്.
അവശ്യ മേഖലകളിൽ പുതിയ തസ്തികകൾ സൃഷ്ടിച്ചതും നിലവിലുള്ള ഒഴിവുകളുടെ കൃത്യമായ റിപ്പോർട്ട് നൽകിയതുമാണ് നിയമനങ്ങളിൽ വർദ്ധനവിന് കാരണം. 2024-ൽ 34,194 പേർക്ക് നിയമന ശുപാർശകളും 2023-ൽ 34,110 പേർക്ക് നിയമന ശുപാർശകളും നൽകി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഒമ്പതര വർഷത്തിനുള്ളിൽ നിയമന ശുപാർശകൾ നൽകിയവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു.
PSC recruitment recommendation: This year too, it has crossed 35,000

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.