• കേരളത്തിൽ എസ് ഐ ആർ തുടരാമെന്ന് സുപ്രീം കോടതി. 88 ശതമാനം ഡിജിറ്റലൈസേഷൻ
പൂർത്തിയായെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സമയ പരിധി നീട്ടണമെങ്കില്‍
സംസ്ഥാനത്തിന് അപേക്ഷ നല്‍കാമെന്ന്‌കോടതി പറഞ്ഞു.
• സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ
മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ
മുന്നറിയിപ്പ് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
പ്രഖ്യാപിച്ചു.
• എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഉള്‍പ്പെടുത്താൻ നിര്‍ദേശം
നൽകി കേന്ദ്ര സര്‍ക്കാര്‍. ഉപയോക്താവിന് നീക്കാൻ കഴിയാത്തവിധം
ഉൾപ്പെടുത്താൻ മൊബൈൽ നിർമാണ കമ്പനികൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയമാണ്
നിർദേശം നൽകിയിരിക്കുന്നത്.
• തദ്ദേശ തെരഞ്ഞെടുപ്പിന്റെ
വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ. വോട്ടെടുപ്പ്
നടക്കുന്ന 9നും 11നും അതത് ജില്ലകളിലെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ
സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ
വ്യവസായ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയായിരിക്കും.
• വിഴിഞ്ഞം രാജ്യാന്തര തുറമുഖം
വാണിജ്യപ്രവർത്തനം തുടങ്ങി ബുധനാഴ്‌ച ഒരുവർഷമാകുമ്പോൾ അത്ഭുതകരമായ
നേട്ടങ്ങളാണ് തുറമുഖം കൈവരിച്ചതെന്ന് മന്ത്രി വി എൻ വാസൻ. ഇതുവരെ 615
കപ്പലുകളും 13.2 ലക്ഷം ടിഇയു കണ്ടെയ്‌നറും കൈകാര്യം ചെയ്ത് നേട്ടങ്ങളോടെ
മുന്നേറുകയാണ് തുറമുഖം.
• രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് കടന്നുകളഞ്ഞ
സാമ്പത്തിക കുറ്റവാളികള്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ
ബാങ്കുകള്‍ക്കുമായി തിരിച്ചടയ്ക്കാനുള്ളത് ഏകദേശം 58,000 കോടി രൂപ എന്ന് റിപ്പോർട്ട്.
• ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും
മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 753 ആയി ഉയർന്നതായി ദുരന്ത നിവാരണ
ഏജൻസി അറിയിച്ചു. 504 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.