ചെറുപുഴ: ടൗണിലേക്ക് വരികയായിരുന്ന കാറിന് തീ പിടിച്ചു. കാറിന്റെ മുൻവശത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തി, യാത്രക്കാർ പെട്ടെന്ന് തന്നെ പുറത്തിറങ്ങി, അതിനാൽ ആളപായം ഉണ്ടായില്ല. ഇന്നലെ രാത്രി ആയിരുന്നു സംഭവം നടന്നത്.
ചെറുപുഴയിലെ പാക്കഞ്ഞിക്കാട് നിന്ന് ടൗണിലേക്ക് വരികയായിരുന്ന വാഹനത്തിലാണ് തീ പിടിച്ചത്. നാട്ടുകാർ ഉടൻ തന്നെ സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് തീ അണയ്ക്കുന്ന ഉപകരണം കൊണ്ടുവന്ന് വാഹനത്തിൽ തളിച്ചു, അതിനാല്‍ തന്നെ വാഹനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. വിവരമറിഞ്ഞെത്തിയ പെരിങ്ങോം ഫയർഫോഴ്‌സ് പിന്നീട് തീ അണച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.