ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായി; എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്കുകടന്ന 26 കാരൻ അറസ്റ്റിൽ #Instagram_friendship

പ്രതി എറണാകുളത്ത് എത്തിയപ്പോഴാണ് പൊലീസിൻ്റെ പിടിയിലായത്


തിരുവനന്തപുരം:
ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ യുവാവ് കൊച്ചിയില്‍ തുമ്പോട് തൊഴുവന്‍ചിറ സ്വദേശിയായ ബിനു (26) വാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 18-ാം തിയ്യതിയാണ് ബിനു പെണ്‍കുട്ടിയുമായി നാടുവിട്ടത്. വര്‍ക്കലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആയിരുന്നു ഇവര്‍ ആദ്യം പോയത്. ഇവിടെ നിന്നും മധുരയിലേക്കും ഒരു ദിവസത്തിന് ശേഷം ഗോവയിലേക്കും പോവുകയായിരുന്നു. ഗോവയില്‍ നിന്നും പിന്നീട് ഇരുവരും തിരികെ എറണാകുളത്തേക്ക് എത്തി. എറണാകുളത്ത് നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വര്‍ക്കല പോലീസ് ഇയാളെ പിടികൂടിയത്.

ഗോവയിലും മധുരയിലും വെച്ച് പെണ്‍കുട്ടിയെ ബിനു പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടതോടെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

പെണ്‍കുട്ടിയെ കാണാതായ വിവരം കുടുംബം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ ആരംഭിച്ച അന്വേണത്തില്‍ ഇരുവരും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതായി കണ്ടെത്തുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചത്. പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ഇയാള്‍ എങ്ങോട്ടാണ് പോയതെന്ന വിവരം ലഭിച്ചിരുന്നില്ല. പിന്നാലെയാണ് സിസിടിവി പരിശോധനയില്‍ സൂചനകള്‍ ലഭിച്ചത്.

വര്‍ക്കല പോലീസ് തിരുവനന്തപുരത്തേക്ക് എത്തിയപ്പോഴേക്കും അവര്‍ അവിടുന്ന് മധുരയിലേക്ക് പോയിരുന്നു. പോലീസ് മധുരയില്‍ എത്തിയ സമയത്ത് ഇവര്‍ ഗോവയിലേക്ക് കടന്നു. ഗോവയില്‍ നിന്ന് തിരികെ എറണാകുളത്തേക്ക് എത്തിയ സമയത്താണ് പോലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടിയത്.


varkala native 26-year-old arrested pocso case for smuggling 8th grader to Goa over Instagram friendship.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0