• മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട്
മറിഞ്ഞ് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളിയടക്കം അഞ്ച് പേരെ കാണാതായി.
എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരെയാണ് കാണാതായത്.
• ശിരോവസ്ത്ര വിവാദത്തിൽ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയിൽ
തിരിച്ചടി. ശിരോവസ്ത്രം ധരിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാൻ കുട്ടിയെ
അനുവദിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന
സ്കൂളിൻ്റെ ആവശ്യം കോടതി തള്ളി.
• സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ മഴ മുന്നറിപ്പ്.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
പ്രഖ്യാപിച്ചിട്ടുണ്ട്.
• തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ദ്വാരപാലക ശില്പങ്ങളിലെ
സ്വർണ്ണം പൂശിയ പാളികൾ നട തുറന്ന ശേഷം പുനഃസ്ഥാപിക്കുവാൻ വേണ്ട നടപടികൾ
പുരോഗമിക്കുകയാണ്.
• ശബരിമലയിലെ ശില്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 30 വരെ 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
• പാലിയേക്കരയിലെ പുനരാരംഭിക്കാൻ ഹൈക്കോടതിയുടെ അനുമതി. നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും പഴയ നിരക്ക് മാത്രമേ പിരിക്കാവൂ എന്നും കോടതി വ്യക്തമാക്കി.
• കോഴിക്കോട് പേരാമ്പ്രയിലെ സംഘര്‍ഷത്തിൽ കൂടുതൽ അറസ്റ്റ്. മൂന്ന് യു ഡി എഫ്
പ്രവര്‍ത്തകരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പേരാമ്പ്രയില്‍ നിന്നാണ്
ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി
ഉയർന്നു.