• ഇടുക്കി കുമളിയിൽ ഇന്നലെ രാത്രി കനത്ത മഴയെ തുടർന്നുണ്ടായ
മലവെള്ളപ്പാച്ചിലിൽ കടകളിലും വീടുകളിലും വെള്ളം കയറി. ഒന്നാം മൈൽ ഭാഗത്തെ
കടകളിലാണ് വെള്ളം കയറിയത്.
• അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ
തനിക്ക് എളുപ്പം കഴിയുമെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്
ട്രംപ്. മനുഷ്യർ കൊല്ലപ്പെടുന്നത് തടയാൻ താൻ ഇഷ്ടപ്പെടുന്നുവെന്നും
ദശലക്ഷക്കണക്കിന് ജീവൻ താൻ രക്ഷിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.
• ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം
കവർന്ന കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളുടെ സാമ്പത്തിക,
വസ്തു ഇടപാടുകളുടെ രേഖകളും അന്വേഷകസംഘത്തിന് ലഭിച്ചു.
• ലോകരാജ്യങ്ങളുമായി പത്തുവർഷമായുള്ള കാരാർ അവസാനിച്ച സാഹചര്യത്തിൽ
തങ്ങളുടെ ആണവപരിപാടികൾക്ക് ഇനി നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ഇറാൻ.
• ഡേടൈം എമ്മി പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന
റെക്കോർഡ് സ്വന്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ ഡേവിഡ് അറ്റൻബറോ.
നെറ്റ്ഫ്ലിക്സിന്റെ "സീക്രട്ട് ലൈവ്സ് ഓഫ് ഒറാങ്ങ് ഉട്ടാൻസിന്റെ"
അവതാരകനാണ് ഡേവിഡ്.
• നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി
ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ
വകുപ്പ് മന്ത്രി ജി ആർ അനിൽ.
• നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. 3.25
ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ്
സെഷന്‍സ് കോടതിയാണ് ശിക്ഷവിധിച്ചത്. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന
സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.