• തിരുവനന്തപുരം - മധുര അമൃത എക്‌സ്പ്രസ് മുതല്‍ രാമേശ്വരം വരെ നീട്ടി. ഇതുസംബന്ധിച്ച് റെയില്‍വേ ഉത്തരവ് ഇറക്കി.
• മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി അന്തരിച്ചു.
• 'മഹാഭാരതം' പരമ്പരയില്‍ കര്‍ണനായി വേഷമിട്ട് ശ്രദ്ധേയനായ നടന്‍ പങ്കജ് ധീർ അന്തരിച്ചു.
• ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന 67–ാം -മത് സംസ്ഥാന സ്‌കൂൾ കായികമേള 21ന് വൈകിട്ട് നാലിന്
മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്‌റ്റേഡിയത്തിൽ
ഉദ്ഘാടനംചെയ്യും.
• പുതിയ വ്യവസായ നയത്തിന്റെ തുടർച്ചയായുള്ള വ്യത്യസ്ത മേഖലകളെ സമഗ്രമായി
ഉൾക്കൊള്ളുന്ന നാല് ഉപമേഖലാ നയങ്ങള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്സ്, ഹൈടെക് ഫ്രെയിംവർക്ക് 2025, ഇഎസ്ജി
എന്നീ നയങ്ങളാണ് വ്യവസായ മന്ത്രി പി രാജീവ് പ്രത്യേകമായി പ്രഖ്യാപിച്ചത്.
• സംസ്ഥാനത്തെ തൊഴിലാളികളുടെ മിനിമം കാർഷിക‑വ്യാവസായിക വേതനത്തിലെ ഒരു പ്രധാന
ഘടകമായ ക്ഷാമബത്ത കാലോചിതമായി പുതുക്കി നിശ്ചയിക്കുന്നതിനുള്ള
അടിസ്ഥാന രേഖ തയ്യാറാക്കുന്നതിനായി സുപ്രധാന ചുവടുവയ്പുമായി സർക്കാർ.
• ശബരിമല സ്വര്‍ണ്ണ കവര്‍ച്ചകേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക
പരിശോധനകള്‍ പൂര്‍ത്തിയാക്കി.നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം
തുടര്‍ നടപടികള്‍ക്കും രൂപം നല്‍കി.