ആലക്കോട് : കണ്ണൂരിന്റെ മലയോര മേഖലയിൽ രക്തദാന പ്രവർത്തനത്തിലൂടെയും ജീവ കാരുണ്യ പ്രവർത്തനത്തിലൂടെയും ശ്രദ്ധേയനായ ആലക്കോട് തടിക്കടവ് കരിങ്കയത്തെ സി കെ അജീഷ് (47) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മരണം.
കരുവൻ ചാലിലെ രേഖ അഡ്വർടൈസിംഗ് സ്ഥാപന ഉടമയാണ്.
അറുപതിലധികം തവണ സന്നദ്ധ രക്ത ദാനം നടത്തുകയും രക്ത ദാന പ്രവർത്തനങ്ങൾ നടത്തുകയും ജീവകാരുണ്യ പ്രവർത്തകനങ്ങൾ ഏകോപിപ്പിക്കുകയും രക്ത ദാതാക്കളെ കൂട്ടിയിണക്കി രക്ത ദാന സേനയുണ്ടാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു വരികയുമായിരുന്നു.
തടിക്കടവ് മേഖലയുടെ രാഷ്ട്രീയ സാമൂഹ്യ - കലാ സാംസ്ക്കാരിക മേഖലകളിൽ നിറസാന്നിധ്യവുമായിരുന്നു. നിരവധി ബഹുമതികളും അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്.
ഭാര്യ: റിട്ട. പ്രഥമാധ്യാപിക എം. കെ. ഉമാദേവി. (ഒറ്റത്തൈ ഗവ.യു.പി സ്കൂൾ ). സഹോദരൻ : സജിത്ത് (രേഖ സ്റ്റിക്കർ വർക്ക്‌സ്, കരുവഞ്ചാൽ). ഭൗതിക ശരീരം ഉച്ചക്ക് ശേഷം 1:30 മുതൽ 2 മണി വരെ കരുവൻചാൽ ടൗണിൽ പൊതുദർശനത്തിന് വെക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.