• ശബരിമലയിലെ സ്വർണ തട്ടിപ്പിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കവുമായി പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസമാണ് ദേവസ്വം നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.
• കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റ് എന്ന സൈബർ തട്ടിപ്പിൽ
പെടുത്തി 2 കോടി 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 50 ലക്ഷം രൂപ കാസർഗോഡ്
സൈബർ പൊലീസ് തിരിച്ചുപിടിച്ചു.
• ട്രോളിംഗ് സമയങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ
പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന്
അനുമതി നല്‍കി ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ.
• കേരളത്തില്‍ ഫുട്‌ബോൾ മത്സരത്തിനെത്തുന്ന അർന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു.
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി തന്നെയാണ് ക്യാപ്റ്റന്‍. ലോകം വാഴ്ത്തുന്ന
അര്‍ജന്റീനയുടെ നിരവധി മുന്‍ നിര താരങ്ങള്‍ സ്‌ക്വാഡിലുണ്ട്.
• കൊടുങ്ങല്ലൂര്‍ അഴീക്കോടില്‍ അന്യസംസ്ഥാന ബോട്ടുകൾ നിരോധിത പെലാജിക് വല
ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്ന് കടലിൽ സംഘർഷം. രണ്ട്
ബോട്ടുകൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിച്ചെടുത്തു.
• സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി അധ്യാപക സംവരണപ്രശ്‌നം
ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനായി
ബന്ധപ്പെട്ടവരുടെ യോഗം 13ന് വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
• ജപ്പാനിൽ ഇൻഫ്ലുവൻസ (പകർച്ചപ്പനി) വ്യാപകം. കേസുകൾ പ്രതീക്ഷിച്ചതിലും വളരെ
നേരത്തേ കുത്തനെ ഉയർന്നതോടെ രാജ്യം ആശങ്കാജനകമായ ആരോഗ്യ പ്രതിസന്ധി
നേരിടുകയാണ്. രോഗവ്യാപനം തടയാനായി സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും
അടച്ചുപൂട്ടാൻ നിർബന്ധിതരായിരിക്കുകയാണ്.