• ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കാനുള്ള ബൃഹദ് പദ്ധതികൾക്ക്
രൂപംനൽകി പമ്പയിൽ ആഗോള അയ്യപ്പസംഗമം നടന്നു. വിശ്വാസികളുടെ ജനാധിപത്യ
അവകാശം സംരക്ഷിക്കാനുള്ള സമാനതകളില്ലാത്ത മുന്നേറ്റംകൂടിയായി മാറിയ സംഗമം
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.
• കേരളം രൂപീകരിച്ച് 75 വർഷം പൂർത്തിയാകുന്ന 2031ൽ സംസ്ഥാനം
എങ്ങനെയായിരിക്കണം എന്നതിന് രൂപംകൊടുക്കാൻ ഒക്‌ടോബറിൽ ‘വിഷൻ 2031’ എന്ന
പേരിൽ 33 സെമിനാറുകൾ സംഘടിപ്പിക്കും.
• കോംഗോയിൽ എബോളരോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. എബോള വന്ന 31
പേർ മരിച്ചതായാണ് റിപ്പോർട്ട്. 48 കേസുകളാണ് നിലവിൽ സ്ഥിരീകരിച്ചവ. കഴിഞ്ഞ
മൂന്ന് വർഷത്തിനിടയിൽ ഇതാദ്യമായാണ് എബോള സ്ഥിരീകരിക്കുന്നതെന്നും ഡബ്ള്യു
എച്ച് ഓ ട്വീറ്റ് ചെയ്തു.
• തിരുവനന്തപുരത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് ബിജെപി കൗൺസിലർ തിരുവല്ല
അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി നേതാക്കളുടെ മൊഴി
രേഖപ്പെടുത്താൻ പൊലീസ്.
• സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.
മലപ്പുറം കാരക്കാട് സ്വദേശിയായ 13കാരനാണ് കോഴിക്കോട് മെഡിക്കൽ കൊളേജിൽ
ചികിത്സ തേടിയത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ
എണ്ണം പത്തായി.
• സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കും, ഹൈന്ദവ സ്ഥാപനങ്ങള്‍ക്കുമായി
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 639 കോടി രൂപ.
2016 മുതൽ 2025 സെപ്റ്റംബർ 15 വരെ 639 കോടി രൂപയാണ് സംസ്ഥാന സർക്കാർ
അനുവദിച്ചത്.
• കേരള മീഡിയ അക്കാദമിയുടെ 2024–25ലെ ഇന്ത്യ മീഡിയ പേഴ്സൺ അവാർഡ് രാജ്ദീപ്
സർദേശായിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ്
പുരസ്കാരം. 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ
ഓഫ് കേരള ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം
സമ്മാനിക്കും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.